സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടി ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു.
ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂൾ തൃശൂർ കളക്ടർ കൃഷ്ണ തേജ സംഘടിപ്പിക്കുന്ന ടുഗതർ ഫോർ തൃശൂർ കമ്മ്യൂണിറ്റി സർവീസ് ഡേയിൽ സഹകരിച്ച് കൊണ്ടുള്ള പ്രവർത്തനത്തിൽ പങ്കാളിയായി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടി ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ അദ്ധ്യക്ഷനായ ചടങ്ങിൽ ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭ സ്വാമി, വാർഡ് മെമ്പർമാരായ ലില്ലി ജോസ്, പ്രീതി ബാബു, സൂസമ്മ ആന്റണി, ചാലക്കുടി മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് തോമസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ കോഡിനേറ്റർമാരായ ശകുന്തള ഇ. കെ , ദിവ്യ ബിജു . ജിനി പോൾ എന്നിവരുടെ നേതൃത്വത്തിൽവിദ്യാർത്ഥികൾ ഒൻപത് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സ്കൂൾ . അദ്ധ്യാപിക ജിനി പോൾ കൃതജ്ഞതയും രേഖപ്പെടുത്തി.