ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ നടന്ന ശാസ്ത്ര മേള ചാലക്കുടി അഗ്രോണമിക് റിസച്ചർച്ച് സെൻറർ അസി.പ്രൊഫസർ ഡോ. ശ്യാമ .എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ശാസ്ത്രമേള – സ്ഫുരൺ-2024 നടന്നു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭൻ അദ്ധ്യക്ഷനായിരുന്ന പരിപാടി ചാലക്കുടി അഗ്രോണമിക് റിസർച്ച് സെന്ററിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ശ്യാമ. എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പി. ജി. ദിലീപ്, സ്കൂൾ മാനേജർ യു. പ്രഭാകരൻ, ഭാരതീയ വിദ്യാനികേതൻ സ്റ്റേറ്റ് മാതൃഭാരതി സെക്രട്ടറി സൗമ്യ സുരേഷ് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ശാസ്ത്ര-പ്രവൃത്തി പരിചയ വിഭാഗങ്ങളിൽ നൂറിലധികം വിഷയങ്ങളിലായി 500 ൽ അധികം വിദ്യാർത്ഥികൾ ശാസ്ത്ര പരിജ്ഞാനം തെളിയിച്ചു. പരിപാടിയിൽ മാസ്റ്റർ ആശീർവാദ് . പി. എസ് സ്വാഗതവും കുമാരി അനന്യ . വി. വി. കൃതജ്ഞതയും രേഖപ്പെടുത്തി.