Channel 17

live

channel17 live

വ്യാസവിദ്യാനികേതനിൽ സ്വാതന്ത്ര്യദിന സംഗമം നടന്നു

സ്കൂൾ പ്രിൻസിപ്പാൾ എം. കെ.ശ്രീനിവാസൻ പതാക ഉയർത്തി.

ചാലക്കുടി: വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂൾ ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം. കെ.ശ്രീനിവാസൻ പതാക ഉയർത്തി. ഇന്ത്യൻ ആർമി റിട്ടയേഡ് ക്യാപ്റ്റൻ പൗലോസ് തട്ടകത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ പത്മനാഭസ്വാമി, സ്കൂൾ മാനേജർ യു പ്രഭാകരൻ, സ്കൂൾ ക്ഷേമസമിതി പ്രിസഡന്റ് വിജയൻ . കെ. എം എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. സ്കൂൾ വിദ്യാർത്ഥികളുടെ വർണ്ണാഭമായ ഘോഷയാത്രയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി. കുമാരി ശ്രീഭദ്ര. എസ്. സ്വാഗതവും മാസ്റ്റർ റോഹിത് മാഞ്ഞാനം കൃതജ്ഞതയും രേഖപെടുത്തി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!