ചാലക്കുടി: വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ സ്കൂളിൽ 2024 -25 അധ്യയന വർഷത്തെ എൽ.കെ.ജി. കുട്ടികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി. എൻ. രാമൻ അധ്യക്ഷനായിരുന്ന ചടങ്ങ് യുവ എഴുത്തുകാരി അലീന അനബെല്ലി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ പി.ജി ദിലീപ്, മാനേജർ യു. പ്രഭാകരൻ, കെ.ജി വിഭാഗം പ്രധാന അധ്യാപിക ലതിക. പി. എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കുമാരി ശ്രീഭദ്ര എസ്. സ്വാഗതവും അധ്യാപിക ബിന്ദു എം .സി കൃതജ്ഞതയും രേഖപ്പെടുത്തി.
വ്യാസ വിദ്യാനികതനിൽ എൽ.കെ.ജി പ്രവേശനോത്സവം നടന്നു
