ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
2024- 25 ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥർക്കും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുമുള്ള ഏകദിന ശില്പശാല പഞ്ചായത്ത് ഹാളിൽ നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി സുരേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി. സി അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡെയ്സി ഫ്രാൻസിസ് ആശംസകൾ അർപ്പിച്ചു.
തുടർന്ന് വിവിധ വിഷയങ്ങളിലായി ചാലക്കുടി ബ്ലോക്ക് കോർഡിനേറ്റർ വി.കെ ശ്രീധരൻ, കില റിസോഴ്സ് പേഴ്സൺ ബീനഡേവിസ് എന്നിവർ ക്ലാസുകൾ എടുത്തു. കില റിസോഴ്സ് പേഴ്സൺ ഷാജി ജോബിയുടെ നേതൃത്വത്തിൽ വിഷയാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ്തല ചർച്ച നടത്തുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു ഐ. എസ്. നന്ദി പറഞ്ഞു.