വി.ആർ. സുനിൽകുമാർ എം.എൽ.എ. അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
മാള: ശബ്ദമില്ലാത്ത ജനങ്ങളുടെ ശബ്ദമായിപ്രവർത്തിക്കുന്നവരാണ് മാധ്യമ പ്രവർത്തകരും , മാധ്യമങ്ങളും എന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. മാള പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വി.ആർ. സുനിൽകുമാർ എം.എൽ.എ. അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഷാന്റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ , കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സെക്രട്ടറി പി.കെ.അബ്ബാസ് സ്വാഗതവും ട്രഷറർ ലിന്റീഷ് ആന്റോ നന്ദിയും പറഞ്ഞു. സ്ഥാപക അംഗം എ.ജി.മുരളീധരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.