Channel 17

live

channel17 live

ശാന്തിനികേതനിൽസ്കൂൾ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 2024- 25 സ്കൂൾ ഭരണ സമിതി ഭാരവാഹികൾ ചുമതലയേറ്റു . സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം തൃശ്ശൂർ റൂറൽ വനിത പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഇ. യു . സൗമ്യ നിർവ്വഹിച്ചു ക്കൊണ്ട് ഒരു നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് വ്യക്തമാക്കി . തുടർന്ന് ഭരണസമിതി അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു .അധികാരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും പ്രതീകങ്ങളായ ബാഡ്ജും , സാഷേയും ചുമതലയേറ്റ വിദ്യാർത്ഥികൾക്ക് കൈമാറി. സ്കൂൾ ചെയർമാൻ കെ. ജെ. പ്രജ്വിൻ്റെ നേതൃത്വത്തിൽ പരേഡും നടന്നു. SNES ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽ കുമാർ , ജോ. കൺവീനർ രേഷ്മ . ആർ . മേനോൻ എന്നിവർ നേതൃത്വം നൽകി.എസ് .എൻ . ഇ ‘ എസ് സെക്രട്ടറി ടി. വി പ്രദീപ്, മാനേജർ പ്രൊഫസർ എം എസ് .വിശ്വനാഥൻ,എസ്. എം. സി ചെയർമാൻ പി എസ് സുരേന്ദ്രൻ, പി.ടി. എ. ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു കായിക വിഭാഗം മേധാവിയും പോഗ്രാം കൺവീനറുമായ പി. ശോഭ നന്ദി പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!