Channel 17

live

channel17 live

ശാന്തിനികേതനിൽ വായന ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനാദിനാഘോഷംയുവ ആംഗലേയ എഴുത്തുകാരി ഡോ. ഹേമ സാവിത്രി ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വയലാ പരിപോഷിപ്പിക്കേണ്ടത് എങ്ങനെയെന്നും വിദ്യാർത്ഥികളുമായി സംവദിച്ചു.സമൂഹത്തിലേക്ക് വായന എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രശസ്തരുടെ വചനങ്ങൾ എഴുതിയ പ്ലക്കാ ഡുകളുമായി വിദ്യാർത്ഥികൾ വായനദിന റാലി നടത്തി ‘ഇംഗ്ലീഷ് മലയാളം ഹിന്ദി .എന്നീ മൂന്ന് ഭാഷകളിലുമായി വായനാമത്സരം കയ്യെഴുത്തു മത്സരം കവിതാരചന പ്രസംഗം ഉപന്യാസരചന ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക തുടങ്ങി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ അക്ഷരങ്ങൾ നിർമ്മിച്ച് വിദ്യാലയത്തിൽ ഒരു അക്ഷരമരം ‘ഒരുക്കി.പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ,ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ , കൺവീനർമാരായ,പ്രേംലത മനോജ്, . ബീന മുരളി , ശാരിക ജയരാജ്, കായിക അദ്ധ്യാ പകരായ ‘പി.ശോഭ ‘ , ലഞ്ജിഷ് , എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!