ചാലക്കുടി:- ഭിന്നശേഷിക്കാരായ മക്കൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തി അവരെ സ്വയം പര്യാപ്തരാക്കുന്ന ശാന്തി ഭവൻ സോഷ്യൽ സെൻററിൽ അതിഗംഭീരമായ ഓണാഘോഷം.തുളസിത്തറയിൽ തിരി തെളിച്ചു ഉദ്ഘാടനം ചെയ്ത തിരുവോണ ആഘോഷ പരിപാടികളിൽ ഭിന്ന ശേഷിക്കാരായ മക്കളുടെ തിരുവാതിരക്കളി, സംഘഗാനം, വടംവലി, അപ്പം കടി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പരമ്പരാഗതങ്ങൾ ആയ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. പലതരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവിടെയുള്ളത്.സംസാരം ,കേൾവി, കാഴ്ച പരിമിതിയുള്ള വരും ശാരീരിക വൈകല്യം പഠന വൈകല്യം എന്നിങ്ങനെയുള്ളവ രാണ് ഇവിടെയുള്ളത്.
ഐഡിയ സ്റ്റാർ സിംഗർ സുബീഷ് കുട്ടികളുടെ കൂടെ ആടിയും പാടിയും അവരോടൊപ്പം ചേർന്നപ്പോൾ ഓണാഘോഷങ്ങൾക്ക് കൂടുതൽ മധുരിമ നൽകി. എല്ലാ ക്ഷീണവും മറക്കുന്ന ഓണസദ്യ അതിഗംഭീരം ആയിരുന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചതും കൂടെ നിന്നതും തുരുത്തിപ്പറമ്പ് ഇടവകയിലെ നല്ലവരായ യുവജനങ്ങളും അവരുടെ കുടുംബാംഗങ്ങളും ആയിരുന്നു. ചാലക്കുടി കാരുണ്യ സാരഥി ഓട്ടോ ഡ്രൈവർമാരും ഒപ്പം ഉണ്ടായിരുന്നു.
ശാന്തിഭവന്റെ തിരുമുറ്റത്തു ഓണാഘോഷം
