Channel 17

live

channel17 live

ശാസ്ത്രദിനത്തിൽ ചന്ദ്രയാനും കാൻസർ ചികിത്സയും

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ശാസ്ത്ര ദിനം ആചരിച്ചു. ചന്ദ്രയാൻ മൂന്നിലെ LIBS ടെക്നോളജിയും ക്യാൻസർ ചികിത്സയുടെ പുതിയ തലങ്ങളും പ്രധാന വിഷയമായി. കുസാറ്റ് സർവകലാശാലയിലെ അധ്യാപകരായ ഡോ. അനൂപ് കെ. കെ , ഡോ. ജോമോൻ സെബാസ്റ്റ്യൻ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. ചന്ദ്രയാൻ മൂന്നുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യായായ LIBS നെ കുറിച്ചു ഡോക്ടർ അനൂപ് സംസാരിച്ചു. ക്യാൻസർ ചികിത്സയിൽ ആവിർഭവിച്ചു പുതിയ തലങ്ങളെ കുറിച്ചായിരുന്നു ഡോക്ടർ ജോമോൻ സെബാസ്റ്റ്യൻ സംസാരിച്ചത്.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. CSIR-NIIST സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ് രഘു കെ ജി അധ്യക്ഷനായിരുന്നു. സുവോളജി വിഭാഗം മേധാവി ഡോ. സുധികുമാർ എ. വി., ഫിസിക്സ്‌ വിഭാഗം മേധാവി ഡോ. സുധീർ സെബാസ്റ്റ്യൻ, സുവോളജി വിഭാഗം അദ്ധ്യാപകൻ ഡോ. ലിയോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര ദിനത്തിന്റെ ഭാഗമായി 160 ഓളം വരുന്ന സ്കൂൾ വിദ്യാർത്ഥികൾ ക്രൈസ്റ്റ് കോളേജ് സന്ദർശിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!