പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.
അരണാട്ടുകര ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന പ്രതിഭാ സംഗമത്തിൽ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും ട്രോഫിയും പ്രശസ്തി പത്രവും നൽകി ആദരിച്ചു. പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവ്വത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.കെ. അജിതകുമാരി സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.സി അസി. ഡയറക്ടർ പി. നവീന, ഡയറ്റ് പ്രിൻസിപ്പാൾ ഡി. ശ്രീജ, കൈറ്റ് ജില്ലാ കോർഡിനേറ്റർ വി. സുഭാഷ്, വിദ്യാകിരണം കോർഡിനേറ്റർ എൻ.കെ. രമേഷ്, എ.ഇ.ഒ മാർ, ശാസ്ത്രമേള കൺവീനർമാർ എന്നിവർ പങ്കെടുത്തു.