മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി.കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോൾഡൻ മെഡോസിൽ വിരമിച്ചവർക്കായി സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും സ്വതന്ത്ര വില്ലകളും ഉണ്ടാകും.ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നഴ്സിങ്ങ് സേവനവും ഡോക്ടർമാരുടെ ദിന സന്ദർശനവും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. ഇതോടൊപ്പം എമർജൻസി അലാറങ്ങൾ, സുരക്ഷാ ജീവനക്കാർ എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. വിനോദത്തിനും ആരോഗ്യപരിപാലനത്തിനുമായി പ്രത്യേക സ്ഥലങ്ങൾ, ജിംനേഷ്യം, നീന്തൽ കുളം, മനോഹരമായ മുറ്റം, കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള ഇടങ്ങൾ തുടങ്ങിയവ ഗോൾഡൻ മെഡോസിൻ്റെ പ്രത്യേകതകളാണ്. പൊതുവായ സൗകര്യങ്ങളുമുണ്ടാകും.
ശിലാസ്ഥാപനം നടത്തി
