പാറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു . റോജി എം ജോൺ എം എൽ എ ശിലാസ്ഥാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് . വി ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് , ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്ജ് , പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് താരാ സജീവ് , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡെയ്സി ടോമി , ക്ഷേമ കാര്യ ചെയർ പേഴ്സൻ രാജമ്മ വാസുദേവൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മി ചെയർമാൻ പി . പി ജോയ് , പാറക്കടവ് ബ്ലോക്ക് അംഗം റൈജി സിജോ , മെമ്പർമാരായ ഫീന റോസ് സിബി , ജെസ്സി ജോയ് , എളവൂർ സൊസൈറ്റി പ്രസിഡൻ്റ് പി . വി ജോസ് , ഐ സി ഡി എസ് ഓഫീസർ അവ്വക്കുടി, അങ്കണവാടി ടീച്ചർഡിയാ മാർട്ടിൻ എന്നിവർ പ്രസംഗിച്ചു .
ശിലാസ്ഥാപനം നടന്നു
