ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രവർത്തിച്ചു വരുന്ന ശ്രിവ സംഗീതം സംഗീത കൂട്ടായ്മയുടെ വാർഷികം നടത്തി ഇരിങ്ങാലക്കുട പ്രിയ ഹാളിൽ നടത്തിയ പരിപാടിയിൽ ബഹു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ശിവസംഗീതം ഗ്രൂപ്പ് പ്രസിഡൻ്റ് Tg പ്രസന്നൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി സോമസുന്ദരൻ സ്വാഗതം പറഞ്ഞു. മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ ഇരിങ്ങാലക്കുട മേഖല പ്രസിഡൻ്റ് ഭരതൻ കണ്ടേക്കാട്ടിൽ, ട്രഷറർ Tg പ്രസന്നൻ, ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖനും കൂടൽമാണിക്യം ദേവസം മുൻ ചെയർമാനുമായ തങ്കപ്പൻ മാഷിനെയും , വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപിനെയും, ഇരിങ്ങാലക്കുട മേഖല സർഗ്ഗവനിത സെക്രട്ടറി ബിൻസി സുരേഷിനെയും. ഇരിങ്ങാലക്കുട ജനമൈത്രി പോലീസിനെയും ബിന്ദു ടീച്ചർ ആദരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജസജ്ജീവ് കുമാർ മുഖ്യാതിഥിയായിരുന്ന ചടങ്ങിന് സിന്ധ്യ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ശിവസംഗീതം സംഗീത കൂട്ടായ്മയുടെ വാർഷികാഘോഷം നടത്തി
