Channel 17

live

channel17 live

ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു

ചേര്‍പ്പ് പഞ്ചായത്തിലെ പടിഞ്ഞാട്ടുമുറി ഗവ. ജി ജെ ബി സ്‌കൂളിന് അനുവദിച്ച അത്യാധുനിക ശിശു സൗഹൃദ ഡെസ്‌ക്കുകളുടെയും ബെഞ്ചുകളുടെയും വിതരണോദ്ഘാടനം സി സി മുകുന്ദന്‍ എം എല്‍ എ നിര്‍വഹിച്ചു. കുട്ടികളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 334600 രൂപയ്ക്ക് 65 ഡെസ്‌ക്കുകളും ബെഞ്ചുകളുമാണ് വിദ്യാലയത്തിന് കൈമാറിയത്.

ചേര്‍പ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത അനിലന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യാ രമേശ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി ഡി ലതിക, മെമ്പര്‍മാരായ ധന്യ സുനില്‍, സുനിത ജിനു, അല്‍ഫോന്‍സാ പോള്‍സണ്‍, ജയ ടീച്ചര്‍, പി എസ് വനജ, പഞ്ചായത്ത് സെക്രട്ടറി മുംതാസ്, പി ടി എ പ്രസിഡന്റ് സി കെ വിനോദ്, വി എ ഷാജി, നിജ തോമസ്, ആഷിഫ, പി.പി നിര്‍മ്മല, കെ എ രാജി തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!