ചാലക്കുടി സേവാഭാരതി കിഷോരി വികാസ് പ്രവർത്തനത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കായി “മിടുക്കി കൂട്ടം” എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ക്ലാസ് തൃശ്ശൂർ എക്സ്പേട്സ് അക്കാദമിയിലെ ശ്രീ. Adv. അഭിഷേക് എസ് അറയ്ക്കലും കൗമാരക്കാരിലെ ഗൈനോക്കോളജി പ്രശ്നങ്ങൾ എന്ന വിഷയത്തിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ മല്ലിക പ്രസാദ് (MD, DGO), കലയും വ്യക്തിവികസനവും എന്ന വിഷയത്തിൽ കുമാരി ശ്യാമ മുരളീധരനും ക്ലാസുകൾ നയിച്ചു. 60 കുട്ടികൾ പങ്കെടുത്തു. ചാലക്കുടി സേവാഭാരതി നടത്തുന്ന രണ്ടാമത്തെ കിഷോരി വികാസ് ശിൽപശാലയാണ് ഇത്.
ശിൽപശാലയുടെ ഔപചാരിക ഉദ്ഘാടനം ടേബിൾ ടെന്നീസ് കാലിക്കറ്റ് സർവകലാശാല താരം കുമാരി രുഗ്മിണി ആർ വർമ്മ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ BAMS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി അഞ്ജന സുബ്രനെ ആദരിച്ചു. ചാലക്കുടി സേവാഭാരതിയുടെ പ്രസിഡൻ്റ് ശ്രീ. കെ പീതാംബരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാഭാരതി വിദ്യാഭ്യാസം വിഭാഗം കൺവീനർ ശ്രീമതി. ശ്രുതി ഷൈനോ സ്വാഗതവും ജില്ലാ മീഡിയ കോഡിനേറ്റർ ശ്രീമതി സൗമ്യ പ്രദീഷ് നന്ദിയും പറഞ്ഞു.