Channel 17

live

channel17 live

ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടയോട്ടവും ഹരിത ക്വിസ് മത്സരവും നടത്തി

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടയോട്ടവും ഹരിത ക്വിസ് മത്സരവും സംഘടിപ്പിച്ചു.

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടയോട്ടവും ഹരിത ക്വിസ് മത്സരവും സംഘടിപ്പിച്ചു. കൂട്ടിയോട്ടത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. സ്കൂൾ വിദ്യാർത്ഥികൾ എൻഎസ്എസ് വോളണ്ടിയേഴ്സ് ജനപ്രതിനിധികൾ, യുവജന സംഘടനകൾ,
തൊഴിലുറപ്പ് തൊഴിലാളികൾ ഹരിത കർമ്മ സേന എന്നിവരുടെ പങ്കാളിത്വത്തോടെയാണ് കൂട്ടയോട്ടവും ഹരിത ക്വിസും സംഘടിപ്പിച്ചത്. സ്വച്ഛതാ ഹി സേവ – ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സജിൻ മേലേടത്ത്, ഭദ്ര മനു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ അജിത, തലോർ ദീപ്തി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി കണ്ണൂക്കാടൻ, നെന്മണിക്കര ഫുട്ബാൾ അക്കാദമി, ബാസ്ക്കറ്റ് ബോൾ അക്കാദമിയിലെ കുട്ടികൾ, തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, ഹരിതകർമ്മസേന പ്രവർത്തകർ, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിവർ പരിപാടിയിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!