നന്തിക്കര സെന്ററില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്ത കേരളത്തിന്റെയും സ്വച്ഛതാ ഹി സേവയുടെയും ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തും ദേശീയപാത അതോറിറ്റിയും നടത്തുന്ന ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി. നന്തിക്കര സെന്ററില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്വച്ഛ് ഭാരത് മിഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ തുടങ്ങിയത്. ക്യാമ്പയിനിലൂടെ പൊതുസ്ഥലങ്ങള്‍ ശുചിത്വപൂര്‍ണ്ണമാക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ഷൈലജ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ദേശീയ പാത അധികൃതര്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.