സ്വച്ഛ് ഭാരത് മിഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെക്കുംകര ഗ്രാമപഞ്ചായത്തില്‍ നടത്തി.
സ്വച്ഛ് ഭാരത് മിഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെക്കുംകര ഗ്രാമപഞ്ചായത്തില്‍ നടത്തി. മൂന്നാം വാര്‍ഡ് വിരുപ്പാക്കയില്‍ നടന്ന ശുചീകരണ പരിപാടി പ്രതിജ്ഞ ചൊല്ലികൊണ്ട് തെക്കുംകര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിലൂടെ പൊതുസ്ഥലങ്ങള്‍ ശുചിത്വപൂര്‍ണ്ണമാക്കാനാണ് ലക്ഷ്യമിടുന്നത്. സ്വച്ഛതാ ഹി സേവ പോര്‍ട്ടില്‍ വഴി വൃത്തിയാക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്ലോഡ് ചെയ്യും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ്, കുടുംബശ്രീ, വായനശാലകള്‍ തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ശുചീകരണത്തിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചിപ്പി ജോര്‍ജ്ജ്, ജെപിഎച്ച്എന്‍ ബിന്‍സി, ഹരിതകര്‍മ്മ സേനാംഗങ്ങളായ ഖദീജ, സുനിത പൊതു പ്രവര്‍ത്തകരായ എന്‍ ഐ രാജേഷ്, എം ബി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.