Channel 17

live

channel17 live

ശ്യാം മോഹൻ വിളയിച്ചെടുത്തത് 3 കളർ തണ്ണിമത്തൻ

വെള്ളാങ്ങല്ലൂര്‍: വിഷരഹിത പച്ചക്കറികള്‍ വിശ്വസിച്ച് വാങ്ങാം ഇതാണ് വെള്ളാങ്ങല്ലൂര്‍ സ്വദേശി ചങ്ങനാത്ത് ശ്യാം മോഹന്‍ നല്‍കുന്ന ഉറപ്പ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഇത്തവണ മൂന്നു കളറുകളിലുള്ള തണ്ണിമത്തനുകളാണ് വിളയിച്ചെടുത്തത്. സാധാരണ കാണാറുള്ള ഉള്‍ഭാഗം ചുവപ്പ് നിറത്തിലുള്ളവക്ക് പുറമെ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ളവ ഇത്തവണ കൃഷി ചെയ്ത് വിജയിപ്പിച്ചു. വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിങ് കോളേജിനു സമീപം പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്താണ് ശ്യാം കൃഷിയിറക്കിയത്.അര്‍ക്കശ്യാമ, അര്‍ക്കമുത്തു എന്നീ സങ്കര ഇനങ്ങളും യെല്ലോ മഞ്ച്, തായ്ലാന്‍ഡില്‍ നിന്നും വരുത്തിയ ഓറഞ്ച് കളര്‍ തണ്ണിമത്തനും പരീക്ഷിച്ചു. ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ചതിനാല്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വിളവും ലഭിച്ചു. ഏപ്രില്‍ അവസാനത്തോടെ വിളവെടുപ്പ് പൂര്‍ത്തിയാകും.

പൂര്‍ണ്ണമായും ജൈവ രീതിയിലുള്ള കൃഷിയാണ് തന്റെ കൃഷിയുടെ വിജയമെന്ന് ശ്യാം മോഹന്‍ പറയുന്നു.ജൈവ വളക്കൂട്ടുകളും, കീടനാശിനികളും ഉണ്ടാക്കിയെടുക്കാന്‍ നാടന്‍ പശുക്കളെയും വളര്‍ത്തുന്നുണ്ട്. സീസണ്‍ കൃഷികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശ്യാം മോഹന്‍ വര്‍ഷങ്ങളായി പൊട്ടുവെള്ളരി, പൂകൃഷി എന്നിവയും ചെയ്തുവരുന്നുണ്ട്. കണിവെള്ളരി, വിവിധയിനം പച്ചക്കറികള്‍എന്നിവ കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ശ്യാം. കഴിഞ്ഞ വര്‍ഷത്തെ മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ശ്യാമിന് ലഭിച്ചിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!