മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ മലയാളപുതുവത്സരാഘോഷം ശ്രാവണം 1200 മാള ജീസസ് ട്രെയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സുരേഷ് നായർ ഐരാണിക്കുളം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാദർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു.കുമാരിഐരണീശം വെെദേഹി സുരേഷ് സോപാന സംഗീതം അവതരിപ്പിച്ചു. കോളേജ് ബർസാർ ഫാദർ മെജോ ചക്കുംപീടിക, ഓഫീസ് സൂപ്രണ്ട് ജിനിൽ ജോർജ്ജ്,അസിസ്ററൻ്റ് പ്രൊഫസർ ചന്ദ്രബോസ് ഏ. ആർ, സ്റ്റാഫ് സെക്രട്ടറി ശ്രുതി പി. കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ജോളി. ഇ. ജെ സ്വാഗതവും സ്റ്റാഫ് അഡ്വെെസർ അൽഫോൻസ ഇ. കെ. നന്ദിയും പറഞ്ഞു.
ശ്രാവണം 1200
