Channel 17

live

channel17 live

ശ്രീകുരുംബാമ്മയുടെ പ്രതിഷ്ഠാകർമ്മംഭക്തി നിർഭരം

ശ്രീകുരുംബാമ്മയുടെ പുതിയ വിഗ്രഹ പ്രതിഷ്ഠാകർമ്മo ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു.ശംഖനാദത്തിൻ്റേയും നാദസ്വരത്തിൻ്റേയും പഞ്ചവാദ്യത്തിൻ്റേയും ഭക്തജനങ്ങളുടെ ദേവീ ശരണം വിളികളുടേയും അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ.താന്ത്രിക ചടങ്ങുകൾക്ക് താമരശ്ശേരി മേയ്ക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, കെ. എം. നാരായണൻ നമ്പൂതിരിപ്പാട്, ശ്രീജിത്ത്‌ നമ്പൂതിരിപ്പാട് തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. M .K.സുദർശൻ, മെമ്പർമാരായ M B മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, കമ്മീഷ്ണർ C അനിൽകുമാർ, സെക്രട്ടറി P ബിന്ദു, ഡെപ്പൂട്ടി കമ്മീഷ്ണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷ്ണർ M R മിനി, ദേവസ്വം മാനേജർ കെ വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി A വിജയൻ, ട്രഷറർ K V മുരളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!