Channel 17

live

channel17 live

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ നിർവഹിച്ചു

2024 ഒക്ടോബർ 14, 15 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷം, ചരിത്ര സെമിനാർ, ചരിത്ര ക്വിസ് എന്നീ പരിപാടികളുടെ ഉദ്ഘാടനം ഹയർ എഡൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി. അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.സി. ബാബു മുഖ്യ പ്രഭാഷണം നടത്തി.

ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസഡറായ ഐ. സി. എൽ. ഫിൻ കോപ്പ് സി. എം.ഡി. അഡ്വ. കെ.ജി. അനിൽകുമാർ, കേരള സംസ്ഥാന വയോമിത്ര അവാർഡ് ലഭിച്ച വേണുജി, സദനം കഥകളി അക്കാദമിയുടെ പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, ആചാര്യ പുരസ്കാരം ലഭിച്ച ഗോപി ആശാൻ എന്നിവരെ ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം , അഡ്വ. കെ.ജി. അജയ്കുമാർ, മുളങ്ങാടൻ രാഘവൻ എന്നിവർ പൊന്നാട അണിയിച്ച് മൊമൻ്റോ നൽകി ആദരിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, വി.സി.പ്രഭാകരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മ്യൂസിയം ആൻ്റ് ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി നന്ദിയും പറഞ്ഞു .

ആദ്യ പ്രബന്ധം കൂടൽ മാണിക്യം ക്ഷേത്രത്തിലെ രണ്ട് വട്ട് എഴുത്ത് ലിഖിതങ്ങൾ ഡോ. രാജൻ ഗുരുക്കൾ അവതരിപ്പിച്ചു. ഡോ. ടി.കെ. നാരായണൻ മേഡറേറ്റായിരുന്നു. സെൻ്റ് ജോസഫ്സ് കോളേജ് റിട്ട. പ്രൊഫസറായിരുന്ന ഡോ. രാധാമുരളീധരൻ, സെൻ്റ് ജോസഫ്സ് കോളേജ് പ്രൊഫസറായ ലിറ്റി ചാക്കോ. കൈസ്റ്റ് കോളേജ് പ്രൊഫസറായ സിൻ്റോ കോങ്കോത്ത് എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് മദ്ധ്യകാല കേരളീയ ക്ഷേത്രങ്ങളിലെ കലയും രാഷ്ട്രീയവും എന്ന പ്രബന്ധം കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മേധാവി ഡോ. വി.വി.ഹരിദാസ് അവതരിപ്പിച്ചു. കേരള വർമ്മ കോളേജ് പ്രൊഫസർ ഡോ. പ്രവീൺ ഒ.കെ, ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകരായ ഡോ. ശ്രീവിദ്യ.വി., ഡോ. ദീപക്.ജെ. എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!