ചാലക്കുടി മർച്ചന്റ്സ് യൂത്ത് വിംഗ് മുൻ പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ ഡോ മൂർക്കന്നൂർ നാരായണന്റെ അനുസ്മരണം നടത്തി.
ചാലക്കുടി മർച്ചന്റ്സ് യൂത്ത് വിംഗ് മുൻ പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ ഡോ മൂർക്കന്നൂർ നാരായണന്റെ അനുസ്മരണം നടത്തി. കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ ജോയ് മൂത്തേടന്റെ അ ദ്യക്ഷതയിൽ ഡോ മൂർക്കന്നുർ നാരായണന്റെ ഭാര്യ സുലേഖ ടീച്ചർ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പ്പാർച്ചന നടത്തി മുഖ്യ പ്രഭാഷണം ചെയ്തു . അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്സൺ ആലൂക്ക സ്വാഗതവും ട്രെഷറർ ഷൈജു പുത്തൻപുരക്കൽ നന്ദിയും പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപിള്ളി, ഗോവിന്ദൻകുട്ടി എൻ. എ, ബിനു മഞ്ഞളി, ഡേവിസ് എം. ഡി, ബഷീർ ഇ. ടി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, യൂത്ത് വിംഗ് നിയോജകമണ്ഡലം കൺവീനർ കിരൺ ഷണ്മുഖൻ എന്നിവർ പുഷ്പ്പാർച്ചന നടത്തി സംസാരിച്ചു.