Channel 17

live

channel17 live

സംഘടിത കുറ്റകൃത്യം, കുപ്രസിദ്ധ ഗുണ്ടാതലവൻ സ്മിത്തും 2 കൂട്ടാളികളും റിമാന്റിൽ

അന്തിക്കാട് : പെരിങ്ങോട്ടുക്കര കാനാടി ദേവസ്ഥാനം ക്ഷേത്രപരിസരത്ത് ക്രമസമാധാനം പരിപാലിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പോലീസിന്റെ നിയമാനുസരണമുള്ള ആഞ്ജയെ ധിക്കരിച്ച് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അന്തിക്കാട്, പെരിങ്ങോട്ടുകര, കരേപ്പറമ്പിൽ വീട്ടിൽ സ്മിത്ത് 46വയസ്സ്, അന്തിക്കാട്, പെരിങ്ങോട്ടുകര നെല്ലിപ്പറമ്പിൽ വീട്ടിൽ നിതിൻ 35 വയസ്സ്, താന്ന്യം, പെരിങ്ങോട്ടുകര നടുവിൽത്തറ വീട്ടിൽ പ്രരിഷ് 37 വയസ്സ് എന്നീ 3 പേർ ചേർന്ന് നേരിട്ടും ഫോണിലൂടെയും ഗൂഡാലോചന നടത്തിയതിന് ശേഷം കളംപാട്ട് ഉത്സവം നടക്കുന്ന പെരിങ്ങോട്ടുകര ദേവസ്ഥാനം അമ്പലത്തിൽ നിരവധി ഭക്തജനങ്ങൾ വന്ന് പോകുന്നിടത്ത് മനപൂർവ്വം ലഹളയുണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ പ്രരീഷ് 15.05.2025 തിയ്യതി 17.00 മണിക്കും അതിനു മുമ്പും നിരവധി തവണ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും, സ്ഥലത്ത് ലഹളയുണ്ടാക്കാൻ 3 പ്രതികൾ കൂടി ചേർന്ന് ഒരുക്കം കൂട്ടുകയും ചെയ്ത സംഭവത്തിന് 3 പ്രതികളെയും അറസ്റ്റ് ചെയ്ത് ഇവർക്കെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഇന്ന് 16-05-2025 തിയ്യതി FIR രജിസ്റ്റർ ചെയ്തു. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.

സ്മിത്ത് അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയും, അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു കൊപപാതകക്കേസിലും, വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള 14 ക്രിമിനൽ കേസുകളിലും പ്രതിയാണ്. നിതിൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയും, അന്തിക്കാട് പോലീസ് സ്റ്റേഷനിലെ വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രരീഷ് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസിൽ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ സരിൻ എ എസ്, സബ് ഇൻസ്പെക്ടർ സുബിന്ദ്.കെ.എസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!