Channel 17

live

channel17 live

സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.പി. ശ്രീ ബെന്നി ബെഹനാന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. ചാലക്കുടി എം.എല്‍.എ. ശ്രീ ടി.ജെ.സനീഷ്‌കുമാര്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബഹു. മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ എബി ജോര്‍ജ്ജ്, വാര്‍ഡ കൗണ്‍സില്‍ ശ്രീമതി ബിന്ദു ശശികുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഫാ. ജോസ് സെയില്‍സ് ഗോള്‍ഡന്‍ ജൂബിലി മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് സ്‌കൂളിന്റെ അഭ്യുദയകാംക്ഷിയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ശ്രീ ജോസ് പാണാടനില്‍ നിന്നും ആദ്യ സംഭാവന സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ. സ്വീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസ് താണിക്കല്‍ സി.എം.ഐ. സ്വാഗതവും സ്‌കൂള്‍ പി.ടി.ഡബ്ല്യു.എ പ്രസിഡന്റ് അഡ്വ. കെ.എസ്. സുഗതന്‍ നന്ദിയും പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!