പത്രപ്രവത്തകന്‍ വി.ആര്‍ സുകുമാരന്‍ പ്രകാശനം നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട ബി ആര്‍ സി തല സംയുക്ത ഡയറി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സര്‍ഗാത്മകത വര്‍ധിപ്പിക്കാനും സ്വതന്ത്ര രചനയിലൂടെ ഭാഷാപ്രാവീണ്യം നേടാനും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് സംയുക്ത ഡയറി. ദൈനംദിന കാര്യങ്ങള്‍ കുട്ടികള്‍ രക്ഷകര്‍ത്താക്കളുമായി സംവദിക്കുകയും അവരുടെ സഹായത്തോടുകൂടി ഡയറി താളുകളില്‍ അക്ഷരങ്ങളിലൂടെയും വരകളിലൂടെയും ചിത്രങ്ങളിലൂടെയും രേഖപ്പെടുത്തുന്നു. ഇത് ഭാവിയില്‍ ശീലമാക്കുന്നതിലൂടെ കുട്ടികളുടെ സ്വതന്ത്ര രചനകളിലെ വ്യക്തിത്വ വികസനത്തിനുള്ള ചുവടുവെപ്പാണിത്.
പത്രപ്രവത്തകന്‍ വി.ആര്‍ സുകുമാരന്‍ പ്രകാശനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബി. ആര്‍.സി ഹാളില്‍ നടന്ന ഹെഡ്മാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ ഇരിഞ്ഞാലക്കുട ബി പി സി കെ ആര്‍ സത്യപാലന്‍, ഇരിങ്ങാലക്കുട ജി എല്‍ പി എസ് പ്രധാന അധ്യാപിക അസീന, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ വി ബി ജിജി എന്നിവര്‍ പങ്കെടുത്തു.