ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി സതീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിച്ചു വരുന്ന സ്വാവലംബൻ ചെയർ ഫോർ എം.എസ്.എം.ഇ സൊല്യൂഷ്യൻസ് ഹോട്ടൽ അശോക ഇൻ-ൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സംരംഭക സമ്മേളനത്തിന് തുടക്കമായി. ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി സതീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ ബിസിനസ്സ് കൺസൾട്ടന്റ് സ്ഥാപനമായ ബ്രഹ്മ കൺസൾട്ടന്റ്സാണ് രണ്ട് ദിവസത്തെ ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. തൃശ്ശൂർ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസ് പ്രതിനിധികളും, ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും. ഗവ. എഞ്ചിനീയറിങ് കോളേജ് ടെക്നോളജി ബിസിനസ്സ് ഇൻക്യുബേഷൻ സെൽ മാനേജർ ഡോ. അജയ് ജയിംസ്, പ്രോജക്ട് അസിസ്റ്റന്റ് മുഹമ്മദ് ആരിഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.