18- മത് സംസ്ഥാന കേരള സ്റ്റേറ്റ് സബ് ജൂനിയർ സെപക് താക്രോ ചാംപ്യൻഷിപ്പ് പഴൂക്കര St Joseph’s CBSE സ്കൂളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തിയതികളിൽ നടക്കുമെന്നു ഭാരവാഹികൾ പത്ര ഡിമ്മേളനത്തിൽ അറിയിച്ചു.
18- മത് സംസ്ഥാന കേരള സ്റ്റേറ്റ് സബ് ജൂനിയർ സെപക് താക്രോ ചാംപ്യൻഷിപ്പ് പഴൂക്കര St Joseph’s CBSE സ്കൂളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തിയതികളിൽ നടക്കുമെന്നു ഭാരവാഹികൾ പത്ര ഡിമ്മേളനത്തിൽ അറിയിച്ചു.കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ബോയ്സ് & ഗേൾസ് ടീമുകൾ ഈ സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കും. 420 കായിക താരങ്ങൾ പങ്കെടുക്കും. ഉദ്ഘാടനം സെപ്റ്റംബർ 30 വൈകിട്ട് 3.30 ന് തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് നിർവഹിക്കും. മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് ഈ ചടങ്ങിൽ മുഖ്യാതിഥിയാകും. മാള ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ജിജു മാടപ്പിള്ളി ആശംസകൾ അർപ്പിക്കും.
ഒക്ടോബർ ഒന്നാം തിയതി നടക്കുന്ന സമാപനസമ്മേളന ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും സ്കൂൾ മാനേജർ ബഹു. സി. മേരിക്കുട്ടി മാത്യുവും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.സമാപന സമ്മേളത്തിൽ പഴൂക്കര സെന്റ്. ജോസഫ്സ് പള്ളി വികാരി റവ. ഫാദർ സോജോ കണ്ണംപുഴ മുഖ്യാതിഥിയാകും. പ്രസ്തുത ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ.ജോ ജോസഫ് , തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെബർ ഇഗ്നി മാത്യു എന്നിവർ ആശംസകൾ അർപ്പിക്കും.
ഷട്ടിൽ കോർട്ടിന്റെ വലിപ്പമുള്ള കോർട്ടിൽ കാലുപയോഗിച്ച് കളിക്കുന്ന വോളിബാൾ അഥവാ കിക്ക് വോളിബാൾ എന്ന് സെപക് താക്രോയെ വിശേഷിപ്പിക്കാം. എം. കെ. പ്രേം കൃഷ്ണൻ, അംഗീത സത്യൻ, ജോയ്. കെ. ജി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.