ഇരിങ്ങാലക്കുട :കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നു ആൺക്കുട്ടികളും പെൺകുട്ടികളുമടക്കം അഞ്ഞൂറോളം കളിക്കാർ പങ്കെടുക്കുന്ന ക്രൈസ്റ്റ് ഓൾ കേരള റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിനു തുടക്കമായി. ക്രൈസ്റ്റ് അക്വാറ്റിക് കോംപ്ളക്സ് അരീനയിൽ എട്ട് ടേബിളുകളിൽ ഒരേസമയം മത്സരം നടക്കും. ഇരുപത്തഞ്ചോളംപ്പേർ കളി നിയന്ത്രിക്കാനുണ്ടാകും.
മുനിസിപ്പൽ ചെയർപ്പേഴ്സൺ സുജ സജീവ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മേധാവി ഫാ. ജോയി പീണിക്കപ്പറമ്പിൽ, വിപിൻ പാറമേക്കാട്ടിൽ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാദർ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജെയ്സൺ പാറേക്കാടൻ , ജോസഫ് ചാക്കോ എന്നിവർ ആശംസകൾ നേർന്നു.
ടേബിൾ ടെന്നീസ് അസോസിയേഷൻ്റെ ആഭ്യമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജും ക്രൈസ്റ്റ് ഗോസിമ റേസേഴ്സ് ടേബിൾ ടെന്നീസ് അക്കാഡമിയും ചേർന്നാണ് ടൂർണ്ണമെൻറ് സംഘടപ്പിക്കുന്നത്. ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡൻറ് പത്മജ എസ് മേനോൻ , ഒളിമ്പ്യൻ അംബിക രാധിക , ഇൻ്റർ നാഷണൽ താരം വി ശ്രീനിവാസൻ എന്നിവർ ചേർന്ന് സമ്മാനദാനം നൽകും. ടൂർണ്ണമെൻ്റിൻ്റെ മുഖ്യ സ്പോൺസർ സൗത്ത് ഇന്ത്യൻ ബാങ്കാണ്. കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ് ചെയർമാനും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ഡോ. സെബാസ്റ്യൻ കെ എം കൺവീനറും മിഥുൻ ജോണി, ബിൻ്റു ടി കല്യാൺ, ആദാർശ് ടോം ചേർന്ന സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.
സംസ്ഥാന ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിനു തുടക്കം കുറിച്ചു
