Channel 17

live

channel17 live

സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു

ഐ എച്ച് ആർ ഡി ഡയറക്ടറേറ്റ് സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡ് 2024ൻ്റെ വിതരണം പഴയന്നൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ചേലക്കര ഐ ഐ എച്ച് ആർ ഡി കോളേജ് ) ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സസ്നേഹം പ്രോജെക്ടിന്റെ ഭാഗമായി എൻ എസ് എസ് സമാഹരിച്ച 1200 ഡയാലിസിസ് കിറ്റുകളുടെ വിതരണവും നിർവഹിച്ചു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് നെഫ്രോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ. വി പി അനീബ് ഏറ്റുവാങ്ങി. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ അധ്യക്ഷനായി. മികച്ച പ്രോഗ്രാം ഓഫീസർമാർക്കും വോളണ്ടിയേഴ്‌സിനും മികച്ച യൂണിറ്റിനും വിവിധ ഉപഹാരങ്ങൾ ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. സസ്നേഹം പദ്ധതി 2021- 22, 2022 -23 വർഷത്തെ മികച്ച ഐ എച്ച് ആർ ഡി യൂണിറ്റുകൾക്കുള്ള മൊമെൻ്റോകൾ ഏലക്കര, താമരശ്ശേരി ഐഎച്ച്ആർഡി കോളേജുകളിലെ മേധാവികൾ ഏറ്റുവാങ്ങി.

സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസാർ, തൃശൂർ ഗവ മെഡിക്കൽ കോളേജ് നെഫ്രോളജി അസിസ്റ്റന്റ് പ്രൊഫ. ഡോ. വി പി അനീബ്, പി ടി എ വൈസ് പ്രസിഡന്റ് കെ പി കൃഷ്ണകുമാർ, പ്രിൻസിപ്പാൾ പി ഷാഗു, പി എസ് ഷാനിഫ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!