Channel 17

live

channel17 live

സംസ്ഥാന മേഖലജാഥക്ക് ചാലക്കുടിയില്‍ സ്വീകരണം നല്‍കി

സ്വീകരണസമ്മേളനം കിസ്സാന്‍ സഭ ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ കെ.വി.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു.

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണന അവസാനിപ്പിക്കുക,ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക,കയര്‍,കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക,ക്ഷീര സംഘങ്ങളില്‍ 80ാം വകുപ്പ് പൂര്‍ണ്ണമായും നടപ്പിലാക്കുക,സഹകരണമേഖലയിലും ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ്എ.എസ്.സുരേഷ് ബാബു ക്യാപ്റ്റനായുള്ള സംസ്ഥാന മേഖലജാഥക്ക് ചാലക്കുടിയില്‍ സ്വീകരണം നല്‍കി. സ്വീകരണസമ്മേളനം കിസ്സാന്‍ സഭ ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ കെ.വി.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു.എഐടിയുസി മണ്ഡലം സെക്രട്ടറി ടി.ആര്‍.ബാബുരാജ് അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം സെക്രട്ടറി സി.വി.ജോഫി,അസിസ്റ്റന്‍റ് സെക്രട്ടറി എം.വി.ഗംഗാധരന്‍,ജാഥാ വൈസ്ക്യാപ്റ്റന്‍ കെ.സി.ബിന്ദു,ഡയറക്ടര്‍ കെ.സിദ്ധിഖ്,കെ.വി.മണിലാല്‍,പി.എസ്.കൃഷ്ണകുമാര്‍,എം.വി.ബിന്ദ്യ,കെ.സി.ബൈജു,ടി.ആര്‍.രഞ്ജു,കെ.എസ്.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!