Channel 17

live

channel17 live

സംസ്ഥാന വ്യവസായ വികസന വകുപ്പിന്‍റെയും കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വ്യവസായ വികസന ശില്‍പ്പശാല സംഘടിപ്പിച്ചു

സംരംഭ വർഷം രണ്ടിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനും സംരംഭകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും ലോൺ, ലൈസൻസ് നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതിനുമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

മാളഃ സംസ്ഥാന വ്യവസായ വികസന വകുപ്പിന്‍റെയും കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വ്യവസായ വികസന ശില്‍പ്പശാല സംഘടിപ്പിച്ചു. സംരംഭ വർഷം രണ്ടിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനും സംരംഭകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും ലോൺ, ലൈസൻസ് നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതിനുമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. കുഴൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ഏകദിന ശിൽപശാല കുഴൂര്‍ ഗ്രാമപഞ്ചായത്ത് ശില്‍പ്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജനി മനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിജി വിത്സന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ ദേവദാസ്, നന്ദിത വിനോദ്, റോസ്മി രാജു, ബിജി സാജു, പ്രിയ ലിയോ, വ്യവസായ വികസന ഓഫീസര്‍ പ്രിയങ്ക ആര്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യവസായ വകുപ്പില്‍ നിന്നും വിരമിച്ച ഓഫീസര്‍ അജിത്കുമാര്‍ ക്ലാസ് നയിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!