Channel 17

live

channel17 live

സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങിമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു

വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിര്‍ത്തുന്ന സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി. തൃശ്ശൂര്‍ ജില്ലാതല ഓണം ഫെയറിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വയനാട്ടിലെ പ്രകൃതി ദുരന്തം നമ്മുടെയെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെങ്കിലും സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, കൃഷിവകുപ്പ് എന്നിവരുടെ ഓണച്ചന്തകള്‍ ഒരു തരത്തിലുള്ള പ്രയാസങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ആദ്യ വില്‍പ്പന നടത്തി. സപ്ലൈകോ മേഖലാ മാനോജര്‍ ടി.ജെ ആശ, ജില്ലാസപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ എല്ലാ ജില്ലകളിലും, നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുര നടയില്‍ സെപ്തംബര്‍ 14 വരെ നടക്കുന്ന ഓണം ജില്ലാ ഫെയറില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ അവശ്യവസ്തുക്കള്‍ വാങ്ങാം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!