Channel 17

live

channel17 live

സപ്ലൈകോ ഓണം വിപണി തുറന്നു

സപ്ലൈകോ ഓണച്ചന്തകളുടെ നാട്ടിക നിയോജകമണ്ഡലംതല ഉദ്‌ഘാടനം ചേർപ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു.

സപ്ലൈകോ ഓണച്ചന്തകളുടെ നാട്ടിക നിയോജകമണ്ഡലംതല ഉദ്‌ഘാടനം ചേർപ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. പൊതുവിപണിയെക്കാൾ വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഓണം മാർക്കറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. സപ്ലൈകോ സീനിയർ അസിസ്റ്റന്റ് പി രാജി, സപ്ലൈകോ ചേർപ്പ് സൂപ്പർ മാർക്കറ്റ് മനേജർ എം പി പ്രമീള, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!