Channel 17

live

channel17 live

സമഗ്ര ശിക്ഷാ കേരളം ബി ആർ സി മാളയുടെ നേതൃത്വത്തിൽ ജി എം എൽ പി എസ് മാള സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി വർണ്ണപ്പട്ടങ്ങൾ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു

മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മാളഃ സമഗ്ര ശിക്ഷാ കേരളം ബി ആർ സി മാളയുടെ നേതൃത്വത്തിൽ ജി എം എൽ പി എസ് മാള സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി വർണ്ണപ്പട്ടങ്ങൾ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർട്ടിസ്റ്റ് മണിക്കുട്ടൻ, ജയൻ എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയാ ബിജു, വാർഡ് മെമ്പർ സാബു പോൾ എടാട്ടുകാരൻ, ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ്, വാർഡ് മെമ്പർമാർ, ബി പി സി സെബി എ പെല്ലിശ്ശേരി, പ്രധാന അധ്യാപിക എം ജെ ഗ്രേസി എന്നിവർ വിവിധ ഇടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് നിതിൻ, വി ജി ലാജി തുടങ്ങിയവർ സംസാരിച്ചു. പ്രൈമറി ആധ്യാപിക മിനി പി ജെ നന്ദി അർപ്പിച്ചു. വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് മോടി പകർന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!