Channel 17

live

channel17 live

സമന്വയ പദ്ധതി രജിസ്ട്രേഷൻ ക്യാമ്പയിൻ നടന്നു-തുല്യതാ പരീക്ഷകൾക്കായി ഈ മാസം 31വരെ രജിസ്റ്റർ ചെയ്യാം

ജില്ലാ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ ട്രാൻസ്ജെൻഡറുകളുടെ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ രജിസ്ട്രേഷൻ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു.

ജില്ലാ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ ട്രാൻസ്ജെൻഡറുകളുടെ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ രജിസ്ട്രേഷൻ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് സൗജന്യ പഠന അവസരം ഒരുക്കുന്ന പദ്ധതിയിൽ കൂടുതൽ ആളുകളെ ഭാഗമാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു.

നാലാം തരം മുതൽ ഹയർസെക്കൻഡറി വരെയുള്ള തുല്യതാ പരീക്ഷയ്ക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ആണ് നടക്കുന്നത്. ഓഗസ്റ്റ് 31 വരെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് തുല്യതാ പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്യാം. പത്താം തരം തുല്യത പരീക്ഷയ്ക്കായുള്ള പതിനേഴാമത്തെ ബാച്ചിന്റെയും ഹയർസെക്കൻഡറി വിഭാഗത്തിലേയ്ക്കുള്ള എട്ടാമത്തെ ബാച്ചിന്റെയും രജിസ്ട്രേഷൻ ആണ് നടക്കുന്നത്. ജില്ലയിലെ അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രാൻസ്ജെൻഡർ പഠിതാക്കൾക്ക് താമസിച്ചു പഠിക്കാനായി പഠന വീട് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. സാക്ഷരതാ മിഷനോടൊപ്പം സാമൂഹ്യനീതി വകുപ്പും കുടുംബശ്രീയും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. മികച്ച രീതിയിൽ തുടർപഠനത്തിന് അർഹത നേടിയവരെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്സി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, സാക്ഷരതാ മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ നിർമല റേച്ചൽ ജോയി, സ്റ്റേറ്റ് കോഡിനേറ്റർ ശ്യാംലാൽ, ജില്ലാ കോഡിനേറ്റർ സജി തോമസ്, കുടുംബശ്രീ മിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ കെ കെ പ്രസാദ്, ട്രാൻസ്ജെൻഡർ പ്രതിനിധികളായ വിജയരാജമല്ലിക, ദേവൂട്ടി, ട്രാൻസ്ജെൻഡർ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!