Channel 17

live

channel17 live

സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് മാള മുഹ് യുദ്ദീൻ ജുമാ മസ്ജിദ് മഹല്ല് ആഭിമുഖ്യത്തിൽ സമസ്തദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു

സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് മാള മുഹ് യുദ്ദീൻ ജുമാ മസ്ജിദ് മഹല്ല് ആഭിമുഖ്യത്തിൽ സമസ്തദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് പ്രസിഡണ്ട് എ. എ. അഷറഫ് സമസ്ത പതാക ഉയർത്തി. മഹല്ല് ഇമാം സുബൈർ മന്നാനി മുഖ്യ സന്ദേശം നൽകി. എ. എ.അബ്ദുൾ നാസർ, എൻ.കെ. സൈനുദ്ദീൻ, അഷ്റഫ് പതിയാരത്ത്, എന്നിവർ പ്രവസംഗിച്ചു. തുടർന്ന് മഹല്ലിന്റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ മധുര പലഹാര വിതരണവും, കലാപരിപാടികളും നടന്നു.
മാള :സമസ്ത സ്ഥാപക ദിനാചരണം കാട്ടിക്കരക്കുന്ന് മുനീറുല്‍ ഇസ് ലാം മദ്റസയില്‍ റെയ്ഞ്ച് സെക്രട്ടറി അഷ്കറലി ബദരി ഉദ്ഘാടനം ചെയ്തു.മദ്റസ മാനേജ്മെന്റ് സെക്രട്ടറി അബ്ദുല്‍ മജീദ് കാരൂർ പതാക ഉയർത്തി.കാട്ടിക്കരക്കുന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് സാഹിബ്അധ്യക്ഷനായി.അഷ്ടമിച്ചിറ : മാരേക്കാട് മസ്ജിദ് അങ്കണത്തില്‍ മഹല്ല് വൈസ് പ്രസിഡണ്ട് വി കെ ജലീല്‍ പതാക ഉയര്‍ത്തി . ഖത്തീബ് ഹാഫിള് ദാവൂദ് ബാഖവി പ്രാര്‍ത്ഥന നടത്തി. അമീൻ ഫൈസി, നൗഷാദ് ലത്തീഫി സെക്രട്ടറി ആയാസ് , ട്രഷറര്‍ സക്കരിയ്യ, സ്വാലിഹ് ,സുഹൈല്‍ എ കെ എന്നിവര്‍ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!