തുമ്പൂർ :തുമ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ സമാപനസമ്മേളനം ബഹു ഉന്നത വിദ്യാഭാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ . ബിന്ദു ഉദ്ഘാടനം ചെയ്തു.വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ധനീഷ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാം ഗല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യ അതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർ രഞ്ജിത ഉണ്ണികൃഷ്ണൻ, വി.എഫ്.പി.സി.കെ മുൻ പ്രസിഡണ്ട്ജോൺ കുറ്റിയിൽ, കമ്മറ്റി അംഗങ്ങളായ സുരേഷ് മണപറമ്പിൽ, ലിജോ ലൂവിസ് പുല്ലൂക്കര എന്നിവർ പ്രസംഗിച്ചു. കലാഭവൻ ഫൗണ്ടേഷൻ ഓടപ്പഴം പുരസ്കാരം നേടിയ നാടൻ പാട്ട് കലാകാരൻ സമയ കലാഭവൻ ഷനോജിനെ ചടങ്ങിൽ മന്ത്രി പൊന്നാട ചാർത്തി ആദരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി.എസ് .സജിവൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് കെ.എസ് മനോജ് നന്ദിയും പറഞ്ഞു. വിവിധ ദിവസങ്ങളിലായി പാട്ട് കവിത വർത്തമാനം, കവിയരങ്ങ്, കൈ കൊട്ടിക്കളി, നാടൻപാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികൾ അനുബന്ധമായുണ്ടായിരുന്നു
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
