ജില്ലാ പഞ്ചായത്ത് അംഗവും സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ചുമതലയുള്ള ആസൂത്രണ സമിതി അംഗവുമായ വി എസ് പ്രിന്‍സ് യോഗം ഉദ്ഘാടനം ചെയ്തു.
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗവും സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ചുമതലയുള്ള ആസൂത്രണ സമിതി അംഗവുമായ വി എസ് പ്രിന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷാജിമോന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അധ്യക്ഷന്‍ ടി വി മദനമോഹനന്‍, ജില്ലാ അസി പ്ലാനിങ് ഓഫീസര്‍ പ്രവീണ്‍ കെ പള്ളത്ത്, സമേതം സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ അസി കോര്‍ഡിനേറ്റര്‍ വി മനോജ്, എസ് എസ് കെ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ എന്‍ ജെ ബിനോയ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ഡോ അന്‍സാര്‍ കെ എ എസ്, സോണിയ എബ്രഹാം, ബാബു മഹേശ്വരി പ്രസാദ്, തൃശൂര്‍ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ഉപപദ്ധതികളുടെ ചുമതലക്കാരായ ടി എസ് സജീവന്‍, എന്‍ ജെ ജെയിംസ്, പി എസ് ഷൈജു തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.