ചരിത്ര പ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ സമാപിച്ചു.
ചരിത്ര പ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ സമാപിച്ചു. ഇന്നലെ രാവിലെ 5.30 നു വിശുദ്ധന്റെ കൂടു തുറക്കൽ തിരുകർമ്മങ്ങളോടെ ആരംഭിച്ച തിരുനാൾ ശൗര്യാർ ഊട്ട് നേർച്ച ആശിർവാദം. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, പ്രദക്ഷിണം പാളയംപറമ്പിലേക്ക്, ഉച്ചതിരിഞ്ഞു 2.30 ന് വിശുദ്ധന്റെ നാടുകാണാൻ പ്രദക്ഷിണം കടുകുറ്റിയിലേക്ക്. രാത്രി 7.30 ന് തിരിച്ചെത്തുന്ന പ്രദക്ഷിണത്തിനു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം എടുത്തു വയ്ക്കൽ, കോടി ഇറക്കം തുടർന്ന് ഗാനമേള എന്നിവയോടെ തിരുനാളിനു സമാപനം കുറിച്ചു. തിരുനാളിന്റെ ആത്മീയ നിറവിൽ അനേകം വിശ്വാസികൾ ദൈവാലയ സന്നിധിയിലെത്തി. എട്ടാമിടം തിരുനാൾ ഡിസമ്പർ 8, 9, 10 തിയ്യതികളിലും പതിനഞ്ചാമിടം തിരുനാൾ ഡിസമ്പർ 16, 17 തിയ്യതികളിലും ആഘോഷിക്കും.