Channel 17

live

channel17 live

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു കാര്‍മല്‍ സ്‌കൂള്‍ സ്റ്റേഡിയം, ചാലക്കുടി

ചാലക്കുടി കാര്‍മല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നീ വിഭാഗങ്ങളിലായി 300ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. തൃശ്ശൂര്‍ ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറും ആയ അഡ്വ. ബിജു എസ്. ചിറയത്ത് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍മല്‍ സ്‌പോര്‍ട്്‌സ് അക്കാദമി ഡയറക്ടര്‍ റവ. ഫാ. ജോസ് താണിക്കല്‍ സി.എം.ഐ. സന്ദേശം നല്‍കി. കാര്‍മല്‍ സ്‌കൂള്‍ കായികാധ്യാപകരായ ശ്രീ ഡേവീസ് കെ.ആര്‍, ശ്രീ സുമോജ് ചന്ദ്രന്‍, ശ്രീ ബൈജു എ.പി. എന്നിവരാണ് ക്യാമ്പിന് നേതൃത്വ നല്‍കുന്നത്. 2 മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് മേയ് അവസാനത്തോടു കൂടി സമാപിക്കുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!