Channel 17

live

channel17 live

സയൻസ് ലാബ് കെട്ടിടനിർമ്മാണം അന്തിമഘട്ടത്തിൽ

ചായ്പൻകുഴി ഗവ.ഹയർ സെക്കൻഡറി സ്ക്കുളിനോട് ചേർന്ന് നിർമ്മിക്കുന്ന സയൻസ് ലാബ് മുറികളുടെ നിർമ്മാണം അവസാനഘട്ടത്തിൽ.

ചായ്പൻകുഴി ഗവ.ഹയർ സെക്കൻഡറി സ്ക്കുളിനോട് ചേർന്ന് നിർമ്മിക്കുന്ന സയൻസ് ലാബ് മുറികളുടെ നിർമ്മാണം അവസാനഘട്ടത്തിൽ.ഒബത് ക്ലാസ് മുറികളുമായി മൂന്ന് നിലയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഫ്ലോറിങ് കാൽ ഭാഗം ബാക്കിയുണ്ട്.ഏറ്റവും താഴത്തെ നില പ്രിൻസിപ്പൽ റൂമിനും ബയോളജി ലാബിനുമായി മാറ്റി വച്ചിരിക്കുന്നു.ഒന്നാം നിലയിൽ കെമിസ്ട്രി ലാബ്,രണ്ടാം നിലയിൽ ഫിസിക്സ് ലാബ് എന്നിവയാണ് ഉണ്ടായിരിക്കുക.സെപ്തംബർ മാസത്തോടെ പണികൾ പൂർത്തീകരിച്ച് കിലയെ ഏല്പിക്കുമെന്ന് കരാറുകാരൻ പറഞ്ഞു.കില കെട്ടിടം ജില്ലാ പഞ്ചായത്തിനെ ഏല്പിച്ചാൽ ഉദ്ഘാടനം ഒക്ടോബറിൽ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ട അധിക്റ്തർ. ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ലാബ് നിർമ്മാണത്തിന് വേണ്ടി കിഫ്ബി ഒരു കോടി രൂപ അനുവദിച്ചിരുന്നു.കില പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റിക്കാണ് നിർമ്മാണ
ചുമതല.2022 ജനുവരിയിൽ നിർമ്മാണോൽഘാടനം നടത്തിയെങ്കിലും നാല് മാസം ജോലി തടസ്സപെട്ടിരുന്നു.സ്ഥലം പരിതസ്ഥിതിലോല പ്രദേശമാണോ ഭൂകമ്പ ബാധിത പ്രദേശമാണോ എന്ന കിഫ്ബിയുടെ അന്വേഷണത്തെ തുടർന്നാണ് നിർമ്മാണം തടസ്സപ്പെട്ടത്.

പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം.ജോസിന്റെ അഭൃർത്ഥന പ്രകാരം സനീഷ് കുമാർ ജോസഫ് എം.എൽ.എ ബ്ലോക്ക് മെബർ സി.വി.ആന്റണി എന്നിവർ ഇടപ്പെട്ടതിനെ തുടർന്നാണ് അനുമതി വീണ്ടും ലഭിച്ചത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!