ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറെറ്റീവ് മാനേജ്മെൻറ് പ്രിൻസിപ്പൽ ഡോ. ബാബു എം. വി ഉദ്ഘാടനം ചെയ്തു.
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറെറ്റീവ് മാനേജ്‌മെൻറ് കണ്ണൂരിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ മുകുന്ദപുരം ചാലക്കുടി താലൂക്കുകളിലെ സഹകരണ സംഘങ്ങളിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറെറ്റീവ് മാനേജ്മെൻറ് പ്രിൻസിപ്പൽ ഡോ. ബാബു എം. വി ഉദ്ഘാടനം ചെയ്തു. പുതിയതായി തിരഞ്ഞെടുത്ത സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്ക് സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും, ഭരണസമിതി അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളും, ചുമതലകളും സംബന്ധിച്ച് പ്രാഥമികമായ വിവരങ്ങൾ നൽകുന്നതിനുവേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ബ്ലിസ്സൺ സി ഡേവിസ് അധ്യക്ഷത വഹിച്ചു . മുകുന്ദപുരം സഹകരണ സംഘം ഓഡിറ്റ് അസിസ്റ്റന്റ്റ് ഡയറക്ടർ ശ്രീമതി സൗമ്യ പി . വി സ്വാഗതം ആശംസിച്ചു . മുകുന്ദപുരം സഹകരണ സംഘം ഓഡിറ്റ് ഓഫീസ് സുപ്രണ്ട് ശ്രീമതി വിജയാംബിക കെ. എൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .