സഹപാഠിക്ക് ഒരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമായി അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ധാനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. സഹപാടികളോടും സമൂഹത്തിനോടും എൻ എസ് എസ് വളണ്ടിയർമാർ കാണിക്കുന്ന സ്നേഹവും കരുതലും മാതൃകാപരമാണെന്നും എം എൽ എ പറഞ്ഞു. പ്രിൻസിപ്പാൾ സമീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി രാജൻ അധ്യക്ഷത വഹിച്ചു. എസ് എസ് എം ട്രസ്റ്റ് പ്രസിഡൻറ് പി. എ സീതി മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി . കൊടുങ്ങല്ലൂർ ക്ലസ്റ്റർ കോഡിനേറ്റർ രേഖ ഇ ആർ പദ്ധതി വിശദീകരണം നടത്തി. എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ ഷാജഹാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹറാബി ഉമ്മർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക ശിവപ്രിയൻ, പി ടി എ പ്രസിഡന്റ് കെ എം സാദത്ത്, എസ് എസ് എം എച്ച് എസ് പ്രധാന അധ്യാപിക കെ റുബീന ടീച്ചർ, മുൻ പി ഒ ഹഫീദ പി.എസ്.എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എൻ എസ് എസ് പി ഒ.ഡോ ഫസീല പി കെ നന്ദിയും പറഞ്ഞു.
സഹപാഠിക്ക് ഒരു സ്നേഹവീട് താക്കോൽ ധാനം നടത്തി
