കറുകുറ്റി പഞ്ചായത്തിലെ വാര്‍ഡ് 1 ലെ സാന്‍ജോ നഗറില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം റോജി എം ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ലതിക ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളിലായി 10 മിനി മാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ഷൈനി ജോര്‍ജ്ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈജോ പറമ്പി, പഞ്ചായത്തംഗങ്ങളായ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അയ്യപ്പന്‍, പഞ്ചായത്തംഗങ്ങളായ മേരി പൈലി, റോസി പോള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷാജു വി തെക്കേക്കര, സെബാസ്റ്റ്യന്‍ പറമ്പി എന്നിവര്‍ പങ്കെടുത്തു.