Channel 17

live

channel17 live

സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ്

ഇരിങ്ങാലക്കുട പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന പി എൻ സുരേഷ് അനുസ്മരണയോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുട : സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന പി എൻ സുരേഷ് അനുസ്മരണയോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർപ്പണ മനോഭാവത്തോടുകൂടി സാമൂഹിക പ്രവർത്തനം ഏറ്റെടുക്കുന്ന ഒരാൾക്ക് മാത്രമേ അത്തരം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയൂ. പി എൻ സുരേഷിന്റെ ജീവിതം സക്രിയവും ക്രിയാത്മകവുമായിരുന്നുവെന്ന് അജയഘോഷ് കൂട്ടിച്ചേർത്തു. പി എൻ സുരേഷ് കെ പി എം എസ് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയായും, ഇരിങ്ങാലക്കുട യൂണിയൻ സെക്രട്ടറിയായും, കേരള പുലയർ യൂത്ത് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി അംഗമായും ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന വക്തിയാണ്.

സംസ്ഥാന കമ്മിറ്റി അംഗം പിസി രഘു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ, ശശി കൊരട്ടി, കെ പി ശോഭന , പി വി പ്രതീഷ്, കെ സി സുധീർ , പി കെ ഉണ്ണികൃഷ്ണൻ , കെ എസ് രാജു , പിസി രാജീവ് തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!