Channel 17

live

channel17 live

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി ദിനാചാരണം “ഉണർവ്വ്” 2023 നടത്തി

സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിഖ്യത്തിൽ ഭിന്നശേഷി ദിനാചരണം ആചരിച്ചു. തൃശ്ശൂർ തോപ്പ് സ്റ്റേഡിയത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികളുടെ വിവിധ തരത്തിലുള്ള കായിക മത്സരങ്ങൾ സംഘടിപ്പിച്ചായിരുന്നു ദിനാചരണാഘോഷം. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ പതാക ഉയർത്തി ഭിന്നശേഷി ദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു. തുടർന്ന് ഭിന്നശേഷിക്കാർക്ക് വേണ്ടി വിവിധ മത്സരങ്ങൾ നടത്തി. ഏകദേശം 30 ഓളം സ്ഥാപനങ്ങളിൽ നിന്നും 600 ലധികം ഭിന്നശേഷിക്കാർ പരിപാടിയിൽ പങ്കെടുത്തു.

സമാപന സമ്മേളനം തൃശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ലാലി ജെയിംസ്‌ അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്നു സ്ഥാനം ലഭിച്ച ഭിന്നശേഷിക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും, വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്ഥാപനങ്ങൾക്ക് റോളിംഗ് ട്രോഫിയും വിതരണം ചെയ്തു.

പ്രമുഖരായ വ്യക്തികളും ഭിന്നശേഷി സംഘടന പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പ്രദീപൻ.കെ.ആർ സ്വാഗതവും സാമൂഹ്യനീതി ഓഫീസ് ജൂനിയർ സൂപ്രണ്ട് സഞ്ജയൻ നന്ദിയും പറഞ്ഞു. മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റുമാർ, ഓർഫനേജ് കൗൺസിലർമാർ, വിമല കോളേജ്, പോപ്പ് പോൾ മേഴ്സി ഹോം എന്നിവിടങ്ങളിൽ നിന്നുള്ള വളണ്ടിയർമാരുടെയും, സാമൂഹ്യനീതി വകുപ്പ് ജീവനക്കാരുടെടേയും സാന്നിധ്യവും സഹകരണവും പരിപാടിയിൽ ഉണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!