Channel 17

live

channel17 live

സായാഹ്നധർണ്ണ നടത്തി


അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം,മേലൂർ ഗ്രാമപഞ്ചായത്തുകളിലെ അതിരൂക്ഷമായ വന്യജീവി ആക്രമണത്തിനെതിരെയും, ഇടതുപക്ഷ സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും,പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധധർണ്ണ നടത്തി.
വനമേഖലയോട് ചേർന്ന് കിടക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണം മൂലം കൃഷി നശിച്ചും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചും വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കർഷകർ ആത്മഹത്യയുടെ വക്കിലാണ്.ഒരു മനുഷ്യായുസ്സ് കൊണ്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് വന്യജീവികൾ തകർത്തു തരിപ്പണമാക്കുന്നത് നിറകണ്ണുകളോടെ നോക്കിനിൽക്കേണ്ട ഗതികേടിലാണ് കർഷകർ. നാടിന്റെ നട്ടെല്ല് ആകേണ്ട കർഷകർ നിലനിൽപ്പില്ലാതെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കർഷകരെയും അവരുടെ കൃഷി ഭൂമിയെയും സംരക്ഷിക്കേണ്ട സർക്കാർ വെറും നോക്കുകുത്തികളായി മാറിയിരിക്കുന്നു. കർഷകരുടെ കണ്ണീരൊപ്പുന്നതിനും അവരുടെ കൃഷിഭൂമി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ നമ്മുടെ എംഎൽഎ ശ്രീ സനീഷ്കുമാർ ജോസഫ് ആവശ്യപ്പെട്ടിരുന്നു. വന്യമൃഗ ആക്രമണത്താൽ ജീവൻ നഷ്ടപ്പെടുന്ന, പരിക്കേൽക്കുന്ന കർഷകർക്കും, കൃഷിക്കും, വളർത്തുമൃഗ നാശത്തിനും നൽകുന്ന നഷ്ടപരിഹാര സംഖ്യ ഉയർത്തുക. നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിന് നടപടി സ്വീകരിക്കുക. കർഷകർക്ക് സമാശ്വാസ പാക്കേജും, കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക. വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുക. ആധുനിക ഉപകരണങ്ങൾ നൽകി വനം വാച്ച്ർമാരെ നിയമിക്കുക, നൈറ്റ് പെട്രോളിങ് കർശനമായി നടപ്പിലാക്കുക. വന്യമൃഗ സാന്നിധ്യം കർഷകരെ അറിയിക്കുന്നതിന് സംവിധാനം ഒരുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2025 മാർച്ച് 22 ശനി വൈകിട്ട് നാലുമണിക്ക് അതിരപ്പിള്ളിയിലെ അരൂർമുഴി ജംഗ്ഷനിൽ ധർണ്ണ നടത്തി. സഹായന ധർണ്ണക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിയാരം ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രീ ദിലീക്ക് ദിവാകരൻ സ്വാഗതവും ബ്ലോക്ക് പ്രസിഡന്റ് ശ്രീ എം ടി ഡേവിഡിസ് അധ്യക്ഷതവഹിച്ച് സംസാരിച്ചു. സായാഹ്നധർണ്ണ ബഹുമാനപ്പെട്ട ചാലക്കുടി എം എൽ എ ശ്രീ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്യ്തു. കെപിസിസി സെക്രട്ടറി ശ്രീ എ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ സഹായന ധർണ്ണക്ക് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ടരു മഠത്തിൽ,ഡിസിസി സെക്രട്ടറിമാരായ ശ്രീ ജെയിംസ് പോൾ, ശ്രീ പി കെ ഭാസി, ശ്രീ പി കെ ജേക്കബ്, ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുൻ ചാലക്കുടി മുൻസിപ്പാലിറ്റി ചെയർമാനുമായിരുന്ന ശ്രീ വി ഒ പൈലപ്പൻ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി ജയിംസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി വനജദിവാകരൻ , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി വി ആന്റണി, അതിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് ശ്രീ കെ എം ജയചന്ദ്രൻ എന്നിവരും ബ്ലോക്ക്, മണ്ഡലം തല പ്രമുഖ നേതാക്കളും പ്രസംഗിച്ചു. അതിരപ്പിള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ടും ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ ശ്രീ ബേബി കെ തോമസ് ധർണയിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!