സാഹിത്യ നിരൂപകൻ ഡോ.ആർ.സുരേഷ് കോവിലൻ ജന്മശതാബ്ദി പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് ചിത്രകാരിയും കവിയുമായ കവിത ബാലകൃഷ്ണനും ദേവകി നിലയംകോടിനെ അനുസ്മരിച്ച് എഴുത്തുകാരി ബിലു പത്മിനി നാരായണനും പ്രഭാഷണം നടത്തി.
കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ കോവിലൻ, ആർട്ടിസ്റ്റ് നമ്പൂതിരി, ദേവകി നിലയംകോട് എന്നിവരുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. സാഹിത്യ നിരൂപകൻ ഡോ.ആർ.സുരേഷ് കോവിലൻ ജന്മശതാബ്ദി പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് ചിത്രകാരിയും കവിയുമായ കവിത ബാലകൃഷ്ണനും ദേവകി നിലയംകോടിനെ അനുസ്മരിച്ച് എഴുത്തുകാരി ബിലു പത്മിനി നാരായണനും പ്രഭാഷണം നടത്തി. ഡോ.വടക്കേടത്ത് പത്മനാഭൻ അധ്യക്ഷത വഹിച്ചു. കവി ഡോ.പി.ബി.ഹൃഷികേശൻ സ്വാഗതവും വി.ആർ.മനുപ്രസാദ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് എം.എ.റഹ്മാൻ സംവിധാനം ചെയ്ത ‘കോവിലൻ – ദി സ്പിരിറ്റ് ഓഫ് കണ്ടാണശ്ശേരി’ എന്ന ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു.